പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ടി.ഒ സുരജിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. അഴിമതിക്കേസ് നിലനില്‍ക്കുമെന്നും ഇത് റദ്ദാക്കാന്‍ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതിയനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടു കൂടി മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് സൂരജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചത്.

എഫ്.ഐ.ആര്‍ ഇടുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങണമെന്ന നിയമം തന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നാണ് സൂരജിന്റെ വാദം. പാലാരിവട്ടം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നിയമപരിശോധനയ്ക്കായി വിജിലന്‍സ് സര്‍ക്കാരിന് കൈമാറിയതിനിടെയാണ് സൂരജ് കോടതിയെ സമീപിച്ചത്.

കോടതിയില്‍ സൂരജിന്റെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. സൂരജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അഴിമതിയുടെ തുടക്കം മുതല്‍ സൂരജിന്റെ പങ്കാളിത്തമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകളുള്‍പ്പെടെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

Top