കൊച്ചി: ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ‘നേര്’ ന്റെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നല്‍കിയിട്ടില്ല, പ്രതിഫലം നല്‍കിയില്ല എന്നീ പരാതികളാണ് ഹര്‍ജിക്കാരനായ എഴുത്തുകാരന്‍ ദീപു കെ ഉണ്ണി ഉന്നയിച്ചത്.
ഈ പേരില്‍ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.