പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

കേസില്‍ ഇയാളുടെ പങ്കാളിത്തം, മുന്‍ കേസുകള്‍, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകര്‍ത്തിയ കേസില്‍ ഫെബ്രുവരി 21 നാണ് സുനി അറസ്റ്റിലായത്. തുടര്‍ന്ന് ഏഴു മാസമായി റിമാന്‍ഡില്‍ കഴിയുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യഹര്‍ജി നല്‍കിയത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് ഈ മാസം 25 ലേക്ക് മാറ്റി.

 

 

Top