വിവാദപ്രസംഗം; ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍

Sreedharan Pilla

കൊച്ചി: ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

യുവമോര്‍ച്ചയുടെ യോഗത്തിനിടയില്‍ വിവാദപ്രസംഗം നടത്തിയതിന്റെ പേരിലാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.

Top