കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ കമ്പനി ഓഹരി സംബന്ധിച്ച് എംവി നികേഷ് കുമാറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു ഓഹരി ഉടമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് മുഖാന്തിരം നല്‍കിയ പരാതിയിലായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എം വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി വിലയിരുത്തി.