കൊച്ചി: പാറ്റൂര്‍ ഇടപാടില്‍ അധിക ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ട് മാസത്തേക്കാണ് സ്റ്റേ. ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനാണ് ഹൈക്കോടതി സ്‌റ്റേ.
നിര്‍മ്മാതാവായ അര്‍ക്കിട്ടെക്ടിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പാറ്റൂരില്‍ ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ കയ്യേറിയതായി കണ്ടെത്തിയ 4.356 സെന്റ് ഭൂമി പിടിച്ചെടുക്കാന്‍ ലോകായുക്ത നേരത്തെ ഉത്തരവിട്ടിരുന്നു.
കയ്യേറിയ അധിക ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം തിരിച്ചു പിടിക്കാനായിരുന്നു ലോകായുക്തയുടെ നിര്‍ദേശം. നേരത്തേ പിടിച്ചെടുത്ത 12.31 സെന്റ് ഭൂമിക്കു പുറമെയാണിത്. ജല അതോറിറ്റിയുടെ മലിനജല പൈപ്പ് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ക്ക് അനുകൂലമായി മാറ്റി സ്ഥാപിച്ചതില്‍ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാണിച്ച് ഉമ്മന്‍ചാണ്ടിയെയടക്കം പ്രതി ചേര്‍ത്തു വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആര്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു.
ഫ്‌ലാറ്റിന്റെ പടിഞ്ഞാറു ഭാഗത്തു കയ്യേറിയതായി കണ്ടെത്തിയ 4.356 സെന്റാണു ജില്ലാ സര്‍വേ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കാന്‍ ഉത്തരവിറക്കിയത്.