കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തിക പിഎസ്‌സി വഴി നികത്തുന്നതിന് ഹൈക്കോടതി സ്റ്റേ

highcourt

കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലെ പത്ത് ഒഴിവുകള്‍ പി എസ് സി മുഖേന നികത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.

2005 ലെ വിജ്ഞാപനപ്രകാരം അസിസ്റ്റന്റ് ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനത്തിന് തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശിനി ശ്രീജയടക്കം പത്തുപേര്‍ നല്‍കിയ ഹര്‍ജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്ന കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് ഇതിനകം നടത്തിയ നിയമനങ്ങള്‍ ഫെബ്രുവരി 21ലെ വിധിയില്‍ ഹൈക്കോടതി ശരിവച്ചിരുന്നു. കാലം കഴിഞ്ഞതിനാല്‍ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തരുതെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ശ്രീജയടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

Top