ലക്ഷദ്വീപ് ഭരണകൂടത്തിന്റെ രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മല്‍ അഹമ്മദിന്റെ പൊതു താല്‍പര്യ ഹര്‍ജിയില്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.

 

Top