ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. 28, 29 തിയതികളില്‍ നടക്കുന്ന പണിമുടക്കിനെതിരെ ബി.പി.സി.എല്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവ ഉള്‍പ്പെടെ അഞ്ച് തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിനാണ് വിലക്ക്. അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്കിന്റെ ഭാഗമായി തടസപ്പെടുമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഹൈക്കോടതി അറിയിച്ചു.

 

Top