കൊച്ചി: കെഎസ്ആര്‍ടിസി നടത്തുന്ന സമരത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.
നേരത്തെ നോട്ടീസ് നല്‍കി എന്നത് പണിമുടക്ക് നടത്താനുള്ള അനുമതിയല്ലെന്ന് പറഞ്ഞ കോടതി സമരം നീട്ടിവെച്ചു കൂടേയെന്നും ചോദിച്ചു. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്നും യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
നാട്ടുകാരെ കാണിക്കുന്നതിന് സമരം നടത്തേണ്ടതുണ്ടോയെന്നും നിയമപരമായി പരിഹാരം ഉള്ളപ്പോള്‍ ആ സാധ്യത തേടാത്തതെന്താണെന്നും കോടതി ചോദിച്ചു.