കൊച്ചി: പാതയോരങ്ങളിലെ അനധികൃത ഫളെക്സ് ബോര്‍ഡുകള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് മാനിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ചിത്രമുള്ള ഫ്ളെക്സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭരണ മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ വഴിയരികില്‍ അനധികൃതമായി ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. നിരോധനം മറികടന്ന് അനധികൃതമായി ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി പറഞ്ഞു.