മാധ്യങ്ങള്‍ക്ക് നിയന്ത്രണം; വിഷയം വിപുലമായ ബെഞ്ചിന്റെ പരിഗണയ്ക്ക് വിട്ട് ഹൈക്കോടതി

kerala-high-court

കൊച്ചി: മാധ്യങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിട്ടു. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് തീരുമാനം. സുപ്രീം കോടതി വിധിയും പിഗണിച്ചേ ഇതില്‍ തീര്‍പ്പുണ്ടാക്കാനാവൂ എന്നാണ് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനാണ് കേസ് കൈമാറിയിരിക്കുന്നത്.

കോടതി റിപ്പോര്‍ട്ടിംഗിന് മാര്‍ഗനിര്‍ദേശവും ചാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് നിയന്ത്രണവും വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിനു കൈമാറിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതിയുടെ വിശദമായ വിശകലനവും ഇടപെടലും വേണമെന്നാണ് മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചത്. കേസ് പരിഗണിക്കവേ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.

Top