കൊച്ചി: പൊലീസുകാര്‍ തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി.
സ്‌റ്റേഷനില്‍ അതിക്രമം കാണിച്ചാല്‍ ബലംപ്രയോഗിച്ച് നിയന്ത്രിക്കണമെന്നും കോടതി ആരാഞ്ഞു.
മനുഷ്യാവകാശ പ്രശ്‌നമാകില്ലേയെന്ന പ്രോസിക്യൂഷന്‍ ചോദ്യത്തിന് സാഹചര്യത്തിനൊത്ത് പൊലീസിന് പ്രവര്‍ത്തിക്കാമെന്നാണ് ഹൈക്കോടതി മറുപടിയായി പറഞ്ഞത്.
പ്രതികളുടെ മര്‍ദനമേറ്റ അന്തിക്കാട് പൊലീസിന്റെ കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.