വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

highcourt

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം തടയണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി.

പൊതു വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് തെറ്റാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കം ഹൈക്കോടതി തടയണമെന്നും ഉന്നത ബന്ധമുള്ള വ്യവസായികളുടെ സ്വാധീനമാണ് ഇതിനു പിന്നിലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുക.

Top