എറണാകുളം: പാലക്കാട് അകത്തേത്തറ ചാത്തന്‍കുളങ്ങര ക്ഷേത്രഭൂമി, ക്ഷേത്രം ദേവസ്വത്തിന് വിട്ട് നല്‍കണമെന്ന് ഹൈക്കോടതി.വര്‍ഷങ്ങളായി എന്‍എസ്എസ് പാട്ടഭൂമിയായി കൈവശം വെച്ചിരിക്കുന്ന ഭൂമി ചാത്തന്‍കുളങ്ങര ദേവസ്വത്തിന് വിട്ട് നല്‍കണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.50 ഏക്കര്‍ ഭൂമി 1969 മുതല്‍ എന്‍എസ്എസ്സിന് 36 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയിരുന്നു.
പാട്ടകാലാവധി കഴിഞ്ഞിട്ടും ക്ഷേത്രഭൂമി വിട്ട് നല്‍കിയിരുന്നില്ല.പാലക്കാട് ജില്ല കോടതി എന്‍ എസ് എസ്സിന് നല്‍കിയ അനുകൂല ഉത്തരവ് ചോദ്യം ചെയ്താണ് ദേവസ്വം 2017ല്‍ ഹൈക്കോടതിയെ സമീപിച്ചത്.ഭൂപരിഷ്‌കരണ നിയമത്തിന്റെ വ്യവസ്ഥതകളിലെ ആനുകൂല്യം ചൂണ്ടിക്കാട്ടി ജില്ല കോടതി എന്‍ എസ് എസ്സിന് നല്‍കിയ അനുകൂല ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ എതിര്‍കക്ഷിയാക്കിയാണ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്.