അലൈന്‍മെന്റ് എന്തായാലും ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി : അലൈന്‍മെന്റ് എന്തായാലും ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ഹൈക്കോടതി.

ഗെയില്‍ പോലെ പൊതു നന്‍മക്കായുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുറച്ചു പേര്‍ ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. പൊതുവ്യക്തിഗത അവകാശങ്ങള്‍ തുലനം ചെയ്യുമ്പോള്‍ പൊതു ആവശ്യത്തിന് തന്നെയാണ് മുന്‍തൂക്കമെന്നും കോടതി നിരീക്ഷണം.

ഗെയിലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും നീക്കം ചെയ്യുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അലൈന്‍മെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി നല്‍കിയ ഹരജിയില്‍ വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ചിന്റെ ഓഗസ്റ്റ് നാലിലെ വിധിയാണ് പുറത്ത് വന്നത്.

Top