നെല്ല് സംഭരണ കുടിശിക; ഒരു മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കണമെന്ന് ഹൈക്കോടതി. ഒക്ടോബര്‍ 30 നകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സപ്ലൈക്കോയ്ക്ക് നിര്‍ദേശംനല്‍കി. ബാങ്ക് ഇടപാട് കഴിയില്ലായെന്ന് കര്‍ഷകര്‍ നിലപാടെടുത്താല്‍ തുക കൊടുക്കാനുള്ള ഉത്തരവ് സപ്ലൈക്കോ ഏത് വിതെനെയും നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ നിര്‍ദേശം. തുക ബാങ്ക് വഴി കൊടുക്കാമെന്ന നിലപാട് കര്‍ഷകരുടെ മുന്നിലേക്ക് സപ്ലൈക്കോയ്ക്ക് വയ്ക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശിക ലഭ്യമാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടിശിക തീര്‍ത്ത് സംഭരണ വില നല്‍കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കില്‍ അതിന് കാരണം സാങ്കേതിക തടസങ്ങള്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 14000 ത്തോളം കര്‍ഷകര്‍ക്കാണ് ഇനി കുടിശിക കിട്ടാനുള്ളത്. സപ്ലൈകോ വഴി നെല്ല് സംഭരിച്ചവകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുളള കുടിശിക വിതരണം വേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ നേരത്തെ അറിയിച്ചിരുന്നു.

Top