കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിലെ 13ാം പ്രതി കുഞ്ഞനന്തനു പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ വിവേചനമുണ്ടോയെന്ന് ഹൈക്കോടതി.
വിവേചനമില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ചട്ടങ്ങളെക്കുറിച്ചും കുഞ്ഞനന്തന് പരോള്‍ അനുവദിച്ചതു സംബന്ധിച്ചും സര്‍ക്കാരിനോട് കോടതി വിശദീകരണം തേടുകയും ചെയ്തു.
കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഹര്‍ജി പരിഗണിക്കവെ രമയെയും കോടതി വിമര്‍ശിച്ചു. ഹര്‍ജി ഗൗരവത്തോടെയാണോ കാണുന്നതെന്നായിരുന്നു കോടതി രമയോട് ചോദിച്ചത്. അര്‍ഹമായ ഗൗരവത്തോടെ കേസിനെ സമീപിക്കണമെന്നും കാര്യങ്ങള്‍ നിസാരവത്കരിക്കരുതെന്നും രമയോട് കോടതി വ്യക്തമാക്കുകയും ചെയ്തു.
കുഞ്ഞനന്തന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്ലാതെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു രമ ഹര്‍ജി സമര്‍പ്പിച്ചത്.