ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

kerala-high-court

കൊച്ചി: ഇരുപത്തിയഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയത്തിന് ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാന്‍സ്ജന്‍ഡേഴ്‌സ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. മകനെ വിട്ടുകിട്ടണമെന്നായിരുന്നു ഹര്‍ജിയില്‍ അമ്മയുടെ ആവശ്യം.

എന്നാല്‍ താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് മകനും കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് കോടതി ലിംഗ പദവി നിര്‍ണയം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

Top