കൊച്ചി: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് സര്‍വകലാശാലകളിലേക്ക് നിയമനം നടത്താനുള്ള നടപടി ഹൈക്കോടതി സ്റ്റേറ്റ് ചെയ്തു. കേരള സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേക്കു അമ്പതോളം പേരെ നിയമിച്ച നടപടിയാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്‍ സ്റ്റേ ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്നു നിയമനം നടത്താനുള്ള നീക്കത്തിനാണ് കോടതി സ്റ്റേ നല്‍കിയത്.