കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത വിജിലന്‍സ് നടപടിയിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
എന്നാല്‍ കേസിലെ പരാതിക്കാരനായ വി.എസ്.അച്യുതാനന്ദനെതിരെയും കോടതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. പരാതിക്കാരനായ വി.എസ് കേസ് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളോ രേഖകളോ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.