കൊച്ചി : തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
ഒരു മന്ത്രിക്ക് താന്‍ഭാഗമായ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാവില്ലെന്ന് വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങളെ പിന്തുണയ്ക്കുകയാണ് ഒരു മന്ത്രിയുടെ ധര്‍മം. ഇതിന് കഴിയുന്നില്ലെങ്കില്‍ നല്ലത് രാജിയെന്ന് ഹൈക്കോടതി വിധിയില്‍ വിശദീകരിക്കുന്നു.
സ്വകാര്യവ്യക്തിയെന്ന നിലയ്ക്കാണ് ഹര്‍ജിയെന്ന വാദം തള്ളി. ആക്ഷേപങ്ങള്‍ നീക്കാന്‍ തോമസ് ചാണ്ടിക്ക് കലക്ടറെ സമീപിക്കാമെന്നും കോടതി പറുന്നു.
ഭൂമി തന്റേതല്ലെന്ന ന്യായം പറയേണ്ടത് കലക്ടറോടാണ്. വിധിയിലെ ഒരു പരാമര്‍ശവും തുടര്‍നടപടികളെ ബാധിക്കേണ്ടതില്ല. ഹര്‍ജി ഭരണഘടനാവിരുദ്ധമെന്ന് വിധിപകര്‍പ്പിന്റെ എട്ടാംപേജില്‍ വ്യക്തമാക്കുന്നുണ്ട്.
കൂട്ടുത്തരവാദിത്തമാണ് മന്ത്രിസഭയുടെ മുഖമുദ്ര. കേസിലെ സാഹചര്യം അസാധാരണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.