ഒരുമിച്ചൊരു പ്രഹരം, അതാണിപ്പോൾ സംഭവിച്ചത്

കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വിവാദം ഉണ്ടാക്കിയവർക്കും ഏറ്റെടുത്തവർക്കും വൻ പ്രഹരം. ചാനൽ ചർച്ചകളിലൂടെ ഏകപക്ഷീയമായ വിധി എഴുത്ത് നടത്തിയ മാധ്യമങ്ങൾക്കും, കോടതി വിധി വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വി.ഡി സതീശനു പകരം സൂപ്പർ പ്രതിപക്ഷ നേതാവാകാൻ ശ്രമിച്ച രമേശ് ചെന്നിത്തലയും വെട്ടിലായി കഴിഞ്ഞു. ഗവർണർ ഉടക്ക് തുടർന്നാൽ ചാൻസലർ പദവി തന്നെ അദ്ദേഹത്തിന് നഷ്ടമാകും. ഇക്കാര്യത്തിലും പ്രതിപക്ഷത്തിന് പ്രതികരിക്കാൻ കഴിയുകയില്ല. കാരണം, ചാൻസലർ പദവി ഗവർണറിൽ നിന്നും എടുത്ത് മാറ്റണമെന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ യു.ഡി.എഫ് സർക്കാർ എടുത്ത തീരുമാനമാണ്. (വീഡിയോ കാണുക)

Top