കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍.ടി.എഫുകാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ആര്‍.ടി.എഫുകാരെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.