എം.ശിവശങ്കരന്റെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ ഹൈകോടതി ഇന്ന് വിധി പറയും

സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കരൻ നൽകിയ മുൻ‌കൂർ ജാമ്യഹർജിയിൽ ഹൈ കോടതി വിധി ഇന്ന് പറയും. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കന് പങ്കുണ്ടെന്നാണ് എൻഫോസ്‌മെന്റിന്റെ വാദം. മുഖ്യ മന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി ആയ ശിവശങ്കരൻ തന്റെ ഉന്നത പദവി കള്ളകടത്തിന് ദുരുപയോഗം ചെയ്തു എന്നും എൻഫോഴ്‌സ്മെന്റ് പറയുന്നു. എന്നാൽ തന്നെ ഇതിൽ കുടുക്കിയതാണെന്നും, ഈ കേസിന്റെ ഭാഗമായി താൻ ശാരീരികവും മാനസികവുമായി ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് ശിവശങ്കരൻ പറഞ്ഞിരുന്നു. എന്നാൽ അറസ്റ് ഒഴിവാക്കാനുള്ള നാടകമാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ എന്നും,ശിവശങ്കരന് മുൻ‌കൂർ ജാമ്യം നൽകിയാൽ തെളിവുകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി.

Top