നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഹൈക്കോടതിയുടെ അനുമതി

nurse strike

കൊച്ചി : നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഹൈക്കോടതി അനുമതി നല്‍കി. ബുധനാഴ്ച രാവിലെ 10.30 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ.

നഴ്‌സ്മാരുടെ ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സ്റ്റേറ്റ് അറ്റോണി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കിലും ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച വിജ്ഞാപനം ഇറക്കാന്‍ അനുവദിക്കണം എന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 31 നു ശമ്പള പരിഷ്‌കരണത്തിനുള്ള വിജ്ഞാപനം പുറത്തിറക്കാന്‍ കോടതി അനുമതി നല്‍കിയില്ല. ഇക്കാര്യത്തില്‍ നേരത്തെയുള്ള സ്റ്റേ കോടതി നീട്ടി.

അതേസമയം മിനിമം വേജസ് വിജ്ഞാപനം ഇറക്കാന്‍ എല്ലാ പ്രക്രിയകളും അവസാനിച്ച ഈ സമയത്തു സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും നഴ്‌സുമാരെ പറ്റിയ്ക്കുകയാണെന്ന് യു.എന്‍.എ കുറ്റപ്പെടുത്തി.

Top