high tech atm robbery

തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രതി ഗബ്രിയേല്‍ മരിയോയെ വെള്ളയമ്പലം ആല്‍ത്തറയിലെ എസ്ബിഐ എടിഎം കേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

തട്ടിപ്പനായി സ്‌കിമ്മറും ക്യാമറയും സ്ഥാപിച്ച രീതി ഗബ്രിയേല്‍ പൊലീസിനോട് വിശദീകരിച്ചു.

എടിഎം മെഷീനിലുളള ഡാറ്റ കേബിള്‍ താല്‍കാലികമായി വിച്ഛേദിച്ച ശേഷം ഒരു വൈഫെ റൂട്ടര്‍ ഘടിപ്പിച്ചു. തുടര്‍ന്ന് മേല്‍ക്കൂരയില്‍ ഒരു കാമറ സ്ഥാപിച്ചു. സ്‌കിമ്മര്‍ മെഷീന്‍ വഴി ഉപഭോക്താക്കളുടെ കാര്‍ഡിലെ വിശദാശംങ്ങളും ക്യാമറ വഴി പിന്‍ നമ്പറും മനസിലാക്കിയതായി ഗബ്രിയേല്‍ തെളിവെടുപ്പില്‍ പൊലീസിനോട് സമ്മതിച്ചു.

പ്രതിയെ മുംബൈയില്‍ എത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജു പറഞ്ഞു. അന്താരാഷ്ട്രതലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പ്രതികളെ പിടിക്കാനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹറ വ്യക്തമാക്കി.

പ്രതിയായ ഗബ്രിയേലിനെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലുകളിലും സിം കാര്‍ഡ് നല്‍കിയ കോവളത്തെ മൊബൈല്‍ ഷോപ്പിലും എത്തിച്ച് തെളിവെടുത്തു.

Top