മലപ്പുറത്തെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കയാകുന്നു

മലപ്പുറം: കേരളത്തിലെ കോവിഡ് വ്യാപന നിരക്ക് കുറയുമ്പോഴും മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിക്കുകയാണ്. ഇന്ന് പുതുതായി 4,074 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ശതമാനമാണ്. ജില്ലയില്‍ ഇതുവരെ 782 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 24 മണിക്കൂറിനിടെ 5,502 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,15,505 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,943 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 46 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 79 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ഏക ജില്ലയാണ് മലപ്പുറം. കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ ഉള്ളത്. മറ്റു ജില്ലകളില്‍ ആശ്വാസവഹമായ മാറ്റം കോവിഡ് വ്യാപനത്തില്‍ ഉണ്ടാകുമ്പോഴും മലപ്പുറത്തെ പോസിറ്റിവിറ്റി നിരക്ക് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Top