ബാര്‍കോഴ കേസ്; വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ അതൃപ്തി, മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി

kerala-high-court

കൊച്ചി: ബാര്‍കോഴ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. ഇതു സംബന്ധിച്ച് വിജിലന്‍സ് സ്വയം കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ തുടര്‍ മാധ്യമ ചര്‍ച്ചകള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പൊലീസ് പുറത്തുവിടരുതെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം വിജിലന്‍ലസ് ബാര്‍കോഴ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്. വിജിലന്‍സ് റിപ്പോര്‍ച്ച് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് പ്‌ളീഡറെ വിളിച്ചു വരുത്തി കോടതി അതൃപ്തി അറിയിച്ചിരുന്നു.

ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നത്. മാണി കോഴ വാങ്ങിയതിനും തെളിവ് ലഭിച്ചിട്ടില്ല. ബാറുടമകളും മാണിയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ സി.ഡിയില്‍ കൃത്രിമം നടന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി.

Top