വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസില്ലെന്ന് ഹൈക്കോടതി

highcourt

കൊച്ചി: വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥ നിയമത്തിലില്ലാത്തതാണ് ഇത്തരത്തിലൊരു ഉത്തരവിന് കാരണം.

ഫോണില്‍ സംസാരിക്കുക എന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ സാധിക്കില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. നിലവില്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് കേസ് എടുക്കാറുള്ളത്. ഇത്തരത്തില്‍ കേസെടുത്ത പൊലീസിനെതിരെ എറണാകുളം സ്വദേശിയായ എം.ജെ. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസിന് കേസെടുക്കാനാവില്ലെന്ന് കോടതി വിധിച്ചത്.

Top