കൊച്ചി : സിസ്റ്റര്‍ അഭയ വധക്കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഇരുവരും നല്‍കിയ റിവിഷന്‍ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്.
രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട നടപടി കോടതി ശരി വെയ്ക്കുകയും ചെയ്തു. നാലാം പ്രതി കെ.ടി മൈക്കിളിനെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.