സിൽവർ ലൈൻ; സർക്കാർ അനാവശ്യ തിടുക്കം കാണിക്കുന്നത് പദ്ധതിയെ ബാധിക്കും: ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. കോടതി വിവരങ്ങള്‍ തേടുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നെന്നും കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുന്നത് പദ്ധതിയെ ബാധിക്കും. പദ്ധതിക്ക് കോടതി എതിരല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ മാറ്റിയിരുന്നു. വിശദമായ ഉത്തരവിനായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ മാറ്റിയത്. സര്‍വേ തടഞ്ഞ രണ്ടാമത്തെ ഇടക്കാല ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ അഡ്വക്കേറ്റ് ജനറല്‍ തന്റെ അതൃപ്തി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.

ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റിയ കാര്യം സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു.

Top