കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പി.സി. ജോര്‍ജ്ജിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരെക്കുറിച്ചും എന്തും പറയാമെന്ന ധാരണ വേണ്ടെന്ന് പി.സി. ജോര്‍ജ്ജിന് താക്കീത് നല്‍കിയ കോടതി ഇരയുടെ പേര് പലയിടത്തും പി.സി. ജോര്‍ജ്ജ് പറഞ്ഞത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമര്‍ശം നടത്തുമോയെന്നും ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. നടിക്കെതിരായ മോശം പരാമര്‍ശങ്ങളില്‍ പി.സി. ജോര്‍ജ്ജിനെതിരേ കേസെടുത്തിരുന്നു.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി ജോര്‍ജ് കോടതിയെ സമീപിച്ചത്. അതേസമയം ഇരട്ടകക്ഷിയാക്കി പേര് പരാമര്‍ശിച്ചു ഹരജി നല്‍കിയ പി.സി ജോര്‍ജിന്‍െറ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവും ആണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടികാട്ടി. തുടര്‍ന്ന് പി.സി.ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.