മലകയറാന്‍ സുരക്ഷ വേണം; നാല് യുവതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സുരക്ഷിതമായി ശബരിമല ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവരുടെ ഹര്‍ജികളാണ് കോടിത ഇന്ന് പരിഗണിക്കുന്നത്.

അയ്യപ്പ ഭക്തരായ തങ്ങള്‍ക്ക് സുരക്ഷിതമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കണമെന്ന് ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ശബരിമല ദര്‍ശനത്തിന് പോകാന്‍ ശ്രമിച്ചവര്‍ക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന് യുവതികള്‍ ആരോപിക്കുന്നു.

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ദര്‍ശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു, യുവതികള്‍ക്ക് ശബരിമലയില്‍ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.

Top