‘ചാന്‍സിലറുടെ അഭാവത്തിലാണ് പ്രൊ ചാന്‍സിലര്‍ അധ്യക്ഷയായത്’; വിശദീകരണവുമായി ആര്‍ ബിന്ദു

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തിലെ ബഹളത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. യോഗം ചേരാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നതെന്നും ചാന്‍സിലറുടെ അഭാവത്തിലാണ് പ്രൊ ചാന്‍സിലര്‍ അധ്യക്ഷയായതെന്നും മന്ത്രി വിശദീകരിച്ചു. ഒരു അംഗം സുപ്രീം കോടതി വിധിക്കെതിരാണെന്ന് പറഞ്ഞു. മറ്റൊരംഗം പ്രമേയം പാസ്സാക്കി. പിന്നെ യോഗത്തില്‍ ബഹളമായെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വിസി നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന കേരള സര്‍വകലാശാല സെനറ്റ് യോഗമാണ് അലങ്കോലമായത്. മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തതിനെതിരെ വിസി രംഗത്ത് വന്നു. വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചത് പാസായെന്ന് മന്ത്രി അറിയിച്ചു. പിന്നാലെ യോഗം പിരിഞ്ഞതായും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രമേയം പാസായില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വ്യക്തമാക്കിയ വിസി, സേര്‍ച്ച് കമ്മിറ്റിയിലേക്ക് താന്‍ പേര് നല്‍കുമെന്നും വ്യക്തമാക്കി.

Top