തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
അതേസമയം, വയനാട് ജില്ലയിലെയും ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളേജുകളും അംഗന്‍വാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ ഹയര്‍സെക്കന്‍ഡറി, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുകയില്ല.
മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുമുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതിരിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.