ചോദ്യപേപ്പർ മോഷണത്തെ തുടർന്ന് നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ് പരീക്ഷക മാറ്റി

തിരുവനന്തപുരം : നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ് ഈ നടപടി. ഇന്ന് രാവിലെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ചോദ്യപേപ്പർ മോഷണം പോയതായി സംശയം തോന്നി. തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Top