higher secondary school onam celebration restricted

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണം. പ്രവൃത്തി ദിവസങ്ങളിലാണ് ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവൃത്തി ദിവസങ്ങളില്‍ മുഴുവന്‍ ദിവസവും നഷ്ടപ്പെടുത്തി ഓണാഘോഷം പാടില്ലെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഉത്തരവ്.

ഓണം ആഘോഷിക്കുന്ന ദിവസവും യൂണിഫോം അണിഞ്ഞു വേണം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്താനെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠനപഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്ടത്.

ആഘോഷപരിപാടികളില്‍ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമായിരിക്കണം, വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണം, പരിപാടികളുടെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ല, ആഡംബരം ഒഴിവാക്കി മിതത്വം പാലിക്കുക, പരിപാടികളില്‍ പി.ടി.എഎസ്.എം.സി എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കണം, കലാകായിക പരിപാടികളില്‍ അധ്യാപകരുടെ സമ്പൂര്‍ണ്ണ നിയന്ത്രണവും മേല്‍നോട്ടവും പ്രിന്‍സിപ്പല്‍ ഉറപ്പു വരുത്തണം തുടങ്ങിയവയാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

Top