തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, എന്‍.എസ്.ക്യു.എഫ്. (വി.എച്ച്.എസ്.ഇ.) ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷ ജൂലായ് 22 മുതല്‍ 29 വരെ നടക്കും. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലോ സപ്ലിമെന്ററി പരീക്ഷയിലോ ആറുവിഷയങ്ങളും എഴുതിയിട്ടുണ്ടെങ്കിലേ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് 2020 മാര്‍ച്ചിലെ രണ്ടാംവര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനാകു.
മാര്‍ച്ചിലെ ഒന്നാംവര്‍ഷ പരീക്ഷയില്‍ എഴുതിയ ആറുവിഷയങ്ങളില്‍ മൂന്നെണ്ണംവരെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാത്ത വിഷയങ്ങള്‍ എഴുതാനും റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്.
റഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിഭാഗക്കാര്‍ 25-നകവും കമ്ബാര്‍ട്ട്‌മെന്റല്‍ വിഭാഗക്കാര്‍ ജൂലായ് മൂന്നിനകവും ഫീസ് അടയ്ക്കണം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു പേപ്പറിന് 175 രൂപയാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ. കമ്ബാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപ. സര്‍ട്ടിഫിക്കറ്റിന് 80 രൂപ. വിജ്ഞാപനം www.dhsekerala.gov.in -ല്‍ ലഭിക്കും.