രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ട്രായിയുടെ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ഏറ്റവും കൂടുതല്‍ വരിക്കാരുണ്ടായിരുന്ന വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 11.45 ലക്ഷം വരിക്കാരെയാണ്. ഭാരതി എയര്‍ടെല്ലിനാകട്ടെ 29,883 വരിക്കാരെയും നഷ്ടപ്പെട്ടു.
ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ ചില ടെലികോം കമ്പനികള്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. ഇതോടെ ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍, എംടിഎന്‍എല്‍, ടാറ്റ ടെലി തുടങ്ങി കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.54 കോടിയാണ്.