ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്;പ്രതികളുമായി വിജേഷ് പിള്ളയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന് ഇ.ഡി

ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്ന് ഇ.ഡി. ഇന്ന് ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ വിജേഷ് പിള്ളയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ഇടപാടുകളെ സംബന്ധിച്ച രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസിലെ പ്രതികളുമായി വിജേഷ് പിള്ളയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാല്‍പ്പത് കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഒടിടി പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ഇടയില്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള രേഖകള്‍ ഹാജരാക്കാനും ഇ.ഡി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കുള്ളില്‍ ഇ.ഡി ഓഫിസില്‍ ഹാജരാകാനാണ് വിജേഷ് പിള്ളയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അന്ന് വിജേഷ് പിള്ള ഹാജരായില്ല. തുടര്‍ന്ന് ഇ.ഡി വീണ്ടും സമന്‍സ് നല്‍കുകയായിരുന്നു.

Top