ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കുവാന്‍ കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ കര്‍ഷകരുടെ ബന്ദ് .
ബെംഗളൂരുവിലെ മാണ്ഡയ ജില്ലയില്‍ കര്‍ഷകര്‍ ബന്ദ് നടത്തുന്നത്. കാവേരി നദീ ജലപ്രശ്‌നത്തില്‍ ഏറ്റവും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലമാണിത്.
കര്‍ണാടക-തമിഴ്‌നാട് ബസ് സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയാണ്.പ്രതിഷേധക്കാര്‍ ഒരു ബസ് കത്തിച്ചു. മാണ്ഡ്യയില്‍ ദേശീയപാതയില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് നടത്തി. ടയറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി.
മുന്‍കരുതലെന്ന നിലയില്‍ കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള 700 ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.
തമിഴ്‌നാട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്ന കനാലുകളില്‍ തടസ്സം സൃഷ് ടിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. ‘കുടിക്കാനുള്ള വെള്ളം മാത്രമേ ഇവിടെയുള്ളൂ. ജലസേചനത്തിനായി ഒരു തുള്ളിവെള്ളമില്ല. അങ്ങനെയിരിക്കെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിന് എന്തിന് വെള്ളം കൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
അതേസമയം സുപീംകോടതി നിര്‍ദേശിച്ച 15,000 ഘന അടി വെള്ളം തീരെ അപര്യാപ്തമാണെന്ന് പറഞ്ഞുകൊണ്ട് തമിഴ്‌നാട്ടിലും കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
വെള്ളിയാഴ്ച കര്‍ണാടകത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാണ്ഡ്യയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ചയും അവധി നല്‍കിയിരിക്കുകയാണ്