ദോഹ: ഖത്തറില്‍ വിവിധ ഭാഗങ്ങളില്‍ പുലര്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഹൈവേകളിലടക്കം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
കൂടാതെ കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പുകളും ശ്രദ്ധിക്കേണ്ടതാണെന്ന് ഗതാഗതവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റടിച്ചിരുന്നതിനാല്‍ രണ്ട് ദിവസമായി ഖത്തറില്‍ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.