ഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പ്രതിരോധ നടപടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാൻ അടുത്ത ബുധനാഴ്ച ഡി ഡി എം എ യോഗം ചേരും. മാസ്ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയേക്കും.
കേസുകൾ കുത്തനെ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിലാണ് ഇളവുകൾ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകൾ ഉൾപ്പെടെ തുറക്കുകയും ചെയ്തിരുന്നു.