ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 1 രൂപ 23 പൈസയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്റെ പശ്ചാത്തലത്തിലാണ് വിലവര്‍ധന.
കഴിഞ്ഞ മെയ് 15നായിരുന്നു അവസാനമായി ഇന്ധനവില പുതുക്കിയത്. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.