വലിയ ചലനങ്ങൾക്ക് വഴി തെളിച്ചിരിക്കുന്ന #മീ ടൂ ക്യാമ്പയിന് ശേഷം ഇതാ മറ്റൊരു തരംഗം എത്തുന്നു, #ഹിം ടൂ ഹാഷ് ടാഗ്. ഇത്തരം കാര്യങ്ങൾക്കും തുടക്കം കുറിക്കുന്നത് സ്ത്രീകളാണ് എന്ന് പറയുന്നത് ഒരു പക്ഷേ ശരിയായിരിക്കും. അന്ന് അലിസാ മിലാനോ തുടങ്ങി വെച്ച #മീ ടൂ ഇന്ന് ലോകത്തെ ആകെ പിടിച്ചു കുലുക്കുകയാണ്. ഏതാണ്ട് അതു പോലെയാകാൻ സാധ്യതയുള്ള ഒന്നിതാ വരുന്നു, #ഹിം ടൂ. എന്നാൽ ഇവ രണ്ടിന്റെയും ഉദ്ദേശം ഒന്നല്ല കേട്ടോ.
മീ ടൂ സ്ത്രീകൾ നേരിടുന്ന ലൈംഗീക അതിക്രമങ്ങളെ ചൂണ്ടികാണിക്കുന്ന ഒന്നായിരുന്നു എങ്കിൽ ഇത് മറ്റൊന്നാണ്. എല്ലാ പുരുഷന്മാരും മോശക്കാർ അല്ലെന്ന് ചൂണ്ടി കാണിക്കുവാനുള്ള ഒരു ഉപാദി. അതായത്, നിങ്ങൾക്ക് അറിയാവുന്ന ഒരു പുരുഷൻ തികച്ചും ‘ജന്റിൽമാൻ’ അഥവാ മാന്യൻ ആണെങ്കിൽ അയാളെ നിങ്ങൾക്ക് #ഹിം ടൂ ഹാഷ് ടാഗിൽ ആഡ് ചെയ്യാം. സ്ത്രീകളെയും സമൂഹത്തെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മാന്യന്മാരായ എല്ലാ പുരുഷന്മാരെയും ഇതിൽ ഉൾപ്പെടുത്താം.
That was my Mom. Sometimes the people we love do things that hurt us without realizing it. Let’s turn this around. I respect and #BelieveWomen . I never have and never will support #HimToo . I’m a proud Navy vet, Cat Dad and Ally. Also, Twitter, your meme game is on point. pic.twitter.com/yZFkEjyB6L
— Pieter Hanson (@Thatwasmymom) October 9, 2018
#മീ ടൂ ക്യാമ്പയിൻ തരംഗവുമായതോടെ പല പ്രമുഖർക്കും നേരെ ആരോപണങ്ങൾ ഉന്നയിക്കപെടുന്നുണ്ട്. ഇതൊക്കെ നിലനിൽക്കെ തന്നെ, നമുക്ക് മറച്ചു വയ്ക്കാൻ കഴിയാത്ത ചില വസ്തുതകൾ ഉണ്ട്, നമുക്ക് ചുറ്റും കാണുന്ന എല്ലാ പുരുഷന്മാരും ഇത്തരത്തിൽ വൈകല്യം ബാധിച്ചവർ അല്ല. ഈ സത്യമാണ് അമേരിക്കകാരിയായ ഒരു അമ്മ തന്റെ #ഹിം ടൂ ഹാഷ് ടാഗിലൂടെ പ്രദർശിപ്പിച്ചത്. അതിനായി യോജിച്ച ഒരു പുരുഷനെയും അവർ തിരഞ്ഞെടുത്തു. മറ്റാരുമല്ല, സ്വന്തം മകനെ തന്നെ! ഇത് എന്റെ മകൻ ആണെന്നും ഇവൻ ഒന്നാം സ്ഥാനത്തോടെയാണ് ഗ്രാജുവേഷൻ പാസ്സ് ആയതെന്നും, ഇവൻ പരിചയമില്ലാത്ത സ്ത്രീകൾക്കൊപ്പം ഡേറ്റിന് പോകാറില്ല എന്നും അമ്മ തന്റെ മകനെ കുറിച്ച് ട്വീറ്റ് ചെയ്തത്. സംഭവം വൈറൽ ആയതോടെ അവർ തന്റെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പലരും ഇതിനെ കളിയാക്കികൊണ്ട് പ്രത്യക്ഷപ്പെട്ടതാണ് ഇതിന് കാരണം.
സംഭവം കൈവിട്ടതോടെ അമേരിക്കൻ വനിതയുടെ മകൻ പീറ്റർ ഹാൻസൺ രംഗത്തെത്തി. അതെന്റെ അമ്മ ആണ് എന്നും, ചിലപ്പോഴൊക്കെ നമ്മൾ സ്നേഹിക്കുന്ന ആളുകൾ അറിവില്ലായ്മ കൊണ്ട് നമ്മെ വേദനിപ്പിക്കും എന്നും ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു എന്നും ഞാൻ ഒരിക്കലും #ഹിം ടൂ-വിനെ സപ്പോർട്ട് ചെയ്യില്ലെന്നും യുവാവ് ട്വിറ്ററിൽ കുറിച്ചു.