പരിക്ക് വില്ലനായി; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍നിന്നും പിന്മാറി ഹിമ ദാസ്

ന്യൂഡല്‍ഹി: ദോഹയില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി ഇന്ത്യന്‍ കായിക താരം ഹിമ ദാസ്. ശാരീരികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിന്മാറ്റം.

ശാരീരിക പരിക്കിനെ തുടര്‍ന്ന് ഹിമ ദാസിന് നിര്‍ഭാഗ്യവശാല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആവില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

4*400 മീറ്റര്‍ റിലെ, 4*400 മീറ്റര്‍ മിക്‌സഡ് റിലേ എന്നിവയിലേക്കായിരുന്നു എ.എഫ്.ഐ താരത്തെ തെരഞ്ഞെടുത്തിരുന്നത്. ഹിമയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ രണ്ട് റിലേ ടീമിലും പകരക്കാരെ നിശ്ചിയിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ 9-നായിരുന്നു ഹിമ ഉള്‍പ്പെടെ ഏഴ് വനിതാ താരങ്ങളെ എ.എഫ്.ഐ പ്രഖ്യാപിച്ചത്.

Top