ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. 68 അംഗങ്ങളുള്ള നിയമസഭകളിലേക്ക് ബിജെപി എല്ലാ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം 11 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.

നവംബര്‍ 12നാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഊര്‍ജിതമായി ബിജെപിക്കായി സംസ്ഥാനത്ത് പ്രചാരണം നടത്തും. ജനങ്ങള്‍ ആഗ്രഹിക്കുന്നവരെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നതെന്ന് ബിജെപി പറഞ്ഞു. നഗരത്തിലെ അറിയപ്പെടുന്ന ഒരു ചെറിയ ചായക്കട നടത്തുന്ന സഞ്ജയ് സൂദ് എന്നയാളെ ഷിംല അര്‍ബന്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ഏറെ മാധ്യമശ്രദ്ധ നേടിയരുന്നു. പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനെത്തും.

Top