15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു

school-bus

ഷിംല: വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 15 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ ബസുകള്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. ഡ്രൈവര്‍മാരുടെ പ്രായം 60 വയസായി നിശ്ചയിക്കുകയും ചെയ്തു.

എല്ലാ സ്‌കൂള്‍ ബസുകള്‍ക്കും മറ്റ് സ്‌കൂള്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം വരെ പരിധി നിശ്ചായിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

കണ്‍ഗ്രയിലുണ്ടായ സ്‌കൂള്‍ ബസ് അപകടത്തെ തുര്‍ന്നാണ് പുതിയ നിയമം കര്‍ശനമാക്കിയത്.

Top