ഷിംല: യമുനയിലെ വെള്ളം വിറ്റ് കാശാക്കാന്‍ ഒരുങ്ങി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇതിലൂടെ 21 കോടി രൂപ സമാഹരിക്കാനാണ് ഹിമാചല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് വെള്ളം വില്‍ക്കാനുള്ള തീരുമാനമുണ്ടായത്. ഇതിനായി എംഒയു ഒപ്പിടാനും കാബിനറ്റ് തീരുമാനിച്ചതായി ഹിമാചല്‍ സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് അറിയിച്ചു.
അതേസമയം, ഏതു കമ്പനിക്കാണ് വെള്ളം വില്‍ക്കുന്നതെന്നും ഏതു കമ്പനിയുമായാണ് എംഒയു ഒപ്പിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏതു തരത്തിലാണ് വെള്ളം വില്‍ക്കുന്നതെന്നും വ്യക്തമല്ല.